ഇൻ്റർ നാഷണൽ അഗ്രികൾച്ചറൽ എക്സിബിഷൻ (അഗ്രിറ്റ്ക്യു) 2024 അൽ ബിദ്ദ പാർക്കിലെ എക്സ്പോ 2023 ദോഹയുടെ കൾച്ചറൽ സോണിൽ ആരംഭിച്ചു. 259-ഓളം ഫാമുകൾ പരിപാടിയിൽ ഭാഗമാവും.
അഞ്ച് വർഷത്തിനുള്ളിൽ പ്രാദേശിക പച്ചക്കറി ഉൽപന്നങ്ങളിൽ 98 ശതമാനം വളർച്ച കൈവരിച്ച ഖത്തറിൻ്റെ കാർഷിക മേഖലയെ കൂടുതൽ ഉത്തേജിപ്പിക്കുന്നതിനുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകളും നൂതനാശയങ്ങളും പരിപാടിയിൽ പ്രദർശിപ്പിക്കുന്നു.
ഇന്ത്യയുടെ പവലിയനുകളിൽ പുതിയ സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളുന്ന ആധുനിക യന്ത്ര സംവിധാനങ്ങൾ പ്രദർശിപ്പിക്കുന്നു.
പ്രാദേശികവും അന്തർദേശീയവുമായ പവലിയനുകൾക്ക് പുറമെ, 108 പ്രാദേശിക കാർഷിക ഫാമുകളും 30 തേൻ ഉത്പാദകരും 40 പ്രാദേശിക ഈത്തപ്പഴ ഫാമുകളും അടക്കം വൻ ഖത്തരി പങ്കാളിത്തത്തിനും എക്സിബിഷൻ സാക്ഷ്യം വഹിക്കുന്നു.
അൽബിദ മെട്രോ സ്റ്റേഷനിൽ ഇറങ്ങിയാൽ നേരിട്ട് പവലിയനുകൾ സന്ദർശിക്കാം.
See insights and ads
All reactions:
1Mohammed Mongam