September 6 2024 എക്സ്പോ 2023 ദോഹ സംഘടിപ്പിച്ച ഫോട്ടോ ഗ്രാഫി മത്സരം സന്ദർശകർക്ക് ഹൃദ്യമായ അനുഭവമായി .കഴിഞ്ഞ ദിവസം കൾച്ചറൽ സോണിൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് ലോകത്തിന്റെ വിവിത ഭാഗത്തുള്ളവരുടെ ഫോട്ടോ ഗ്രാഫി മത്സരം അരങ്ങേറിയപ്പോൾ മലയാളികൾക്കും അഭിമാനിക്കാവുന്ന നിമിഷങ്ങളായിരുന്നു .ഓരോ ഫോട്ടോക്ക് പിന്നിലും ഫോട്ടോ ഗ്രാഫറുടെ ഒത്തിരി പ്രയത്നം ഉണ്ടന്നതിന് തെളിവാണ് ചിത്രങ്ങൾ .വന്യജീവികളുടെയും ,പക്ഷികളുടെയും ജീവൻ തുടിക്കുന്ന ചിത്രങ്ങൾ ,മരുഭൂമിയിലെ മണൽകൂമ്പാരത്തിലെ ചിത്രങ്ങൾക്കും പ്രത്യേക സമ്മാനങ്ങൾ ലഭിച്ചു .ഓരോ ഫോട്ടോ ഗ്രാഫറും തന്റെ ക്യാമറയിലൂടെ മുന്നിൽ കാണുന്ന ദൃശ്യങ്ങളെ ഏറ്റവും സൗന്ദര്യവും വ്യത്യസ്തവുമായി പകർത്തുകയും അത് കാഴ്ചക്കാരിലേക്ക് എത്തിക്കുകയും ചെയ്യുക എന്ന സ്വധർമ്മവഴിയിലൂടെ സഞ്ചരിക്കുന്നവരാണ് . varthaeppozhum.com Blog 0