ഖത്തർ ദേശീയ കായിക ദിനം
ഖത്തർ ദേശീയ കായിക ദിനത്തിൽ എക്സ്പോ 2023 സംഘടിപ്പിച്ച പരിപാടിയിൽ മലയാളികൾ അടക്കം നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു .ദൈനം ദിന ജീവിതത്തിൽ കായിക -വ്യായാമ പ്രവർത്തനങ്ങളുടെ നേട്ടത്തെയും ആരോഗ്യകരമായ ജീവിത ശൈലി പ്രാവർത്തിക മാക്കുന്നതിന്റെ പ്രാധാന്യത്തെയും കുറിച്ച് സമൂഹത്തിനിടയിൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം .
വിവിധ തരത്തിലുള്ള കായിക വിനോദങ്ങൾ പരിശീലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും ശാരീരിക ക്ഷമതയിൽ ശ്രദ്ധ ചെലുത്താൻ സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയുള്ള ദിനം സ്വാർത്ഥകമാക്കുന്ന വൈവിധ്യമാർന്ന നിരവധി പരിപാടികളാണ് എക്സ്പോയിലും .രാജ്യത്തെ വിവിധ ഭാഗങ്ങളിലും നടന്നത് .
ഫെബ്രുവരി രണ്ടാം വാരത്തിലെ എല്ലാ ചൊവ്വാഴ്ചയും ഖത്തർ ദേശീയ കായിക ദിനമായിരിക്കുമെന്നും അത് അത് ഔദ്യോഗിക അവധിയുമായാണ് .