ചെറുപുത്തൂരിൽ കാർഷിക ചന്ത
, അന്യം നിന്ന് പോയ ക്യഷിയെ പുനരുജ്ജീവിപ്പിക്കുക,വിഷ രഹിത പച്ചക്കറികൾ ഉൽപാദിപ്പിക്കുക ,നല്ല ഭക്ഷണം,നല്ല ആരോഗ്യം എന്നീ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ചെറുപുത്തൂർ കാർഷിക കൂട്ടായ്മയും,പുൽപ്പറ്റ ക്യഷി ഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ചെറുപുത്തൂരിൽ നടന്ന കാർഷിക ചന്ത വേറിട്ട അനുഭവമായി.
പുൽപ്പറ്റ പഞ്ചായത്തിലെ മാത്യക കർഷകനായ പാലേങ്ങര മുഹമ്മദ് കുട്ടി കിഴിശ്ശേരിയുടെ ചക്കയുടെ വിവിധതരം ഉൽപ്പന്നങ്ങൾ, വിവിധതരം തേനുകൾ,പാൽ ഉൽപ്പന്നങ്ങൾ, പലതരം മീനുകൾ , ആരോഗ്യകരമായ പാനിയങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കൂവപ്പൊടി,പനപ്പൊടി,ഈന്തും ഈന്ത് ഉൽപ്പന്നങ്ങളും, പ്രക്യതി ദത്തമായ കുബ്ലാൻ നെല്ലും, നെല്ലിന്റെ വിവിധതരം ഉൽപ്പന്നങ്ങൾ,വിഷ രഹിത പച്ചക്കറികൾ തുടങ്ങിയവ ചന്തയിൽ ലഭ്യമായിരുന്നു.
ഇക്കാലത്ത് ക്യഷി ചെയ്യുക വലിയൊരു ത്യാഗമാണ്,അത്ര മാത്രം കഷ്ടത അനുഭവിച്ചാണ് കർഷകർ ക്യഷിയിറക്കുന്നത്.എല്ലാവിധ പ്രതിബന്ധങ്ങളെയും പ്രയാസങ്ങളെയും അതിജീവിച്ച് കൊണ്ടാണ് ഓരോ കർഷകനും മുന്നോട്ട് പോകുന്നത്.
കാലാവസ്ഥ വ്യതിയാനങ്ങൾ, ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ ശരിയായ വില ലഭിക്കുന്നില്ല, കൂടാതെ വന്യമ്യഗ ശല്യവും , എല്ലാം അതിജീവിച്ച് മുന്നോട്ട് പോകുന്ന കർഷകരെ സംരക്ഷിക്കപ്പെടേണ്ട ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.
കാർഷിക ചന്തയുടെ ഔദ്യോഗിക ഉൽഘാടനം പ്രൊഫസർ കെ അബ്ദുൽ ഹമീദ് പൊലിയോടത്ത് നിർവ്വഹിച്ചു.ചടങ്ങിൽ കെ. അബ്ദുൽ റഹിമാൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പുൽപ്പറ്റ ക്യഷി അസിസ്റ്റന്റ് വി.എം ജഹ്ഫർ, എം സി ഇബ്രാഹിം, ബാപ്പു ചീനടുവിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വി ഹുസൈൻ മാസ്റ്റർ സ്വാഗതവും ,സി അലവിക്കുട്ടി നന്ദിയും പറഞ്ഞു.