ഒരുപാട് കാലമായുള്ള ആഗ്രഹമാണ് ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കുക എന്നത് ,
2018 ൽ ഖത്തറിൽ എത്തി ഡ്രൈവിങ് ലൈസൻസിനായി ഒരുപാട് ശ്രമിച്ചു . നീണ്ട ഒൻപത് മാസത്തോളം ശ്രമിച്ചിട്ടും നടപടി ആയില്ല ,സൗദി ഡ്രൈവിങ്ങ് ലൈസൻസ് വെച്ചാണ് ഒന്നാമത്തെ ശ്രമമെങ്കിലും സൗദിയും ഖത്തറും തമ്മിലുള്ള ഉപരോധ സമയമായതിനാലും ,എന്റെ നിർഭാഗ്യം കൊണ്ടും വിജയിച്ചില്ല , ആ ശ്രമം ഉപേക്ഷിച്ച് നാട്ടിലേക്ക് തന്നെ തിരിച്ച് പോയി .
ശേഷം 2023 ൽ വീണ്ടും ഖത്തറിൽ എത്തി അന്ന് മുതൽ തുടങ്ങിയ ശ്രമം പല പരാചയങ്ങളും ഏറ്റു വാങ്ങിയിട്ടും പിൻവാങ്ങിയില്ല ,ശ്രമിച്ച് കൊണ്ടേയിരുന്നു ,ഒരുപാട് തോൽവിക്ക് ശേഷം ശ്രമം വിജയിച്ചു .ഖത്തർ ലൈസൻസ് സ്വന്തമാക്കി .alxamdulillax .
ചെറുപ്പം മുതലേ സ്വന്തമായി വാഹനം ഇല്ലാതിരുന്നിട്ടും ഡ്രൈവിങ് പഠിച്ച് ലൈസൻസ് എടുത്ത് നടന്നിരുന്ന ഞാൻ 1990 ൽ സൗദി സൗദിയിൽ എത്തി ഏകദെശം ഒരു വർഷത്തിനുള്ളിൽ ലൈസൻസ് സ്വന്തമാക്കിയിരുന്നു .ഏകദെശം 24 വർഷത്തോളം സൗദിയിൽ വാഹനം ഓടിച്ചിട്ടും ഖത്തറിൽ വന്നിട്ട് ലൈസൻസ് ലഭിച്ചില്ല എന്നത് എന്റെ മനസ്സിനെ വല്ലാതെ പ്രയാസപ്പെടുത്തിക്കൊണ്ടിരുന്നു ,ആയതിനാൽ തന്നെ എന്ത് തന്നെ ആയാലും ലൈസൻസ് എടുക്കണമെന്ന് വലിയ ആഗ്രഹത്തിലായിരുന്നു .അആഗ്രഹം സഫലീകൃതമായതിനാൽ ഒരുപാട് സന്തോഷമുണ്ട് .
അതിന് പിന്നിൽ എന്നെ സഹായിച്ച ,എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാ സൗഹൃദങ്ങൾക്കും നന്ദി .
ജീവിതത്തിൽ ചിലതെല്ലാം അങ്ങനെയാണ്, നമ്മൾ ശ്രമിച്ച് കൊണ്ടേയിരിക്കുക തീർച്ചയായും നമ്മുടെ ആഗ്രഹങ്ങൾ നമ്മേ തേടിവരും..