ദോഹ എക്സ്പോ 2023 ന് സമാപനം കുറിച്ചു
ReplyForwardAdd reaction |
നാല് ദശലക്ഷത്തിലധികം സന്ദർശകരെ ആകർഷിച്ച ഇൻ്റർനാഷണൽ ഹോർട്ടികൾച്ചറൽ എക്സ്പോ 2023 ദോഹ കഴിഞ്ഞ ദിവസം സമാപിച്ചു .. മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ആദ്യത്തെ എ1 ഇൻ്റർനാഷണൽ ഹോർട്ടികൾച്ചറൽ എക്സിബിഷൻ 2023 ഒക്ടോബർ 2 മുതൽ 2024 മാർച്ച് 28 വരെ അൽ ബിദ്ദ പാർക്കിലാണ് നടന്നത് .179 ദിവസങ്ങൾ പിന്നിടുകയും 77 രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുകയും ചെയ്ത ദോഹ എക്സ്പോ 2023 ഏകദേശം 4,220,000 സന്ദർശകരെ ആകർഷിച്ചു,
ചടങ്ങിൽ . മന്ത്രിമാർ, നയതന്ത്രജ്ഞർ, വിശിഷ്ട വ്യക്തികൾ, അതിഥികൾ തുടങ്ങി നിരവധി രാഷ്ട്ര നേതാക്കൾ ഉൾപ്പെടെയുള്ളവർ .പങ്കെടുത്തു’ 54 ദേശീയ ആഘോഷങ്ങൾ, 124 കോൺഫറൻസുകളും സെമിനാറുകളും, മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കുമായി 198 ഇവൻ്റുകൾ, 600 സ്റ്റേജ് പ്രകടനങ്ങൾ എന്നിവയുൾപ്പെടെ ഏകദേശം 7,000 ത്തോളം പരിപാടികൾക്കാണ് അൽ ബിദ പാർക്ക് സാക്ഷ്യം വഹിച്ചത്
.സുസ്ഥിരത, പാരിസ്ഥിതിക അവബോധം, ആധുനിക കൃഷി, സാങ്കേതികവിദ്യ, കാർഷിക മേഖലയിലെ നൂതനത തുടങ്ങിയ വിഷയങ്ങളെ കുറിച്ച് നിരവധി സെമിനാറുകളും ഈ വേളയിൽ നടത്തി .. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിൽ നടക്കുന്ന ആദ്യത്തെ A1 പ്രദർശനമായിരുന്നു എക്സ്പോ ഖത്തർ 2023 . “എല്ലാ സർക്കാർ, സ്വകാര്യ ഏജൻസികളിൽ നിന്നും സിവിൽ സൊസൈറ്റി സ്ഥാപനങ്ങളിൽ നിന്നും ഏറ്റവും മികച്ച ശ്രദ്ധയും വലിയ പങ്കാളിത്തവുമാണ് എക്സ്പോക്ക് ലഭിച്ചത്
, പൊതുവായ ലക്ഷ്യങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിൽ. ഡിസേർ-ടിഫിക്കേഷൻ്റെ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും നമ്മുടെ നിലവിലുള്ളതും ഭാവിതലമുറക്ക് ഹരിതവും സുസ്ഥിരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള നൂതനമായ പരിഹാരങ്ങൾ,എക്സ്പോ 2023 ചർച്ച ചെയ്തു ..
2030-ഓടെ സുസ്ഥിര വികസനം കൈവരിക്കാനും, പരിസ്ഥിതി സംരക്ഷിക്കാനും കഴിവുള്ള ഒരു വികസിത രാജ്യമായി ഖത്തറിനെ മാറ്റാനാണ് ലക്ഷ്യമിടുന്നത് . ഇൻ്റർനാഷണൽ ഹോർട്ടികൾച്ചറൽ എക്സ്പോ 2023 ദോഹ. ആതിഥേയത്വം വഹിക്കാനുള്ള ബഹുമതി നേടിയത് മുതൽ, അന്തർദേശീയ പരിപാടി ആക്കാൻ ഖത്തർ ശ്രമിച്ചു ..എല്ലാവരുടെയും ഹരിതവും സുസ്ഥിരവുമായ ഭാവിക്കായി ഹോർട്ടി കൾച്ചർ, കാർഷിക മേഖലകളിൽ പരിസ്ഥിതിയും സുസ്ഥിരതയും സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം വളർത്തുന്നതിനും സഹകരണം വർദ്ധിപ്പിക്കുന്നതിനുമുള്ള ഫലപ്രദമായ വേദിയായി എക്സ്പോ 2023 ദോഹ.
മികച്ച സ്വയം നിർമ്മിത പവലിയനുള്ള അവാർഡ് യു .എ .ഇ സ്വന്തമാക്കി .എക്സ്പോ യിലെ ഏറ്റവും വലിയ പവലിയനുള്ള അവാർഡ് റിപ്പബ്ളിക് ഓഫ് കൊറിയക്കും ഇടത്തരം പവലിയനുള്ള അവാർഡ് സെനഗലിനുമാണ് ലഭിച്ചത് .മികച്ച ഇന്റീരിയർ ഡിസൈനിങ്ങിനുള്ള സ്വർണ മെഡൽ ജപ്പാനും പ്രോഗ്രാമിംഗ് അവാർഡ് ഇറ്റലിക്കുമാണ് ലഭിച്ചത് .
ചടങ്ങിൽ മുൻസിപ്പാലിറ്റി മന്ത്രിയും എക്സ്പോ 2023 ദോഹ സംഘാടക സമിതി ചെയർമാനുമായ അബ്ദുള്ള ബിൻ ഹമദ് ബിൻ അബ്ദുള്ള അൽ അത്തിയ്യ ,ബ്യുറോ ഇന്റർ നാഷണൽ ഡെസ് എക്സ്പോഡിഷൻസ് പ്രസിഡണ്ട് അലയിൻ ബർഗർ .ഇന്റർ നാഷണൽ അസോസിയേഷൻ ഓഫ് ഹോൾട്ടി കൾച്ചറൽ പ്രൊഡ്യൂസേർസ് പ്രസിഡണ്ട് ലിയോനോർഡോ ക്യാപ്റ്റാനോ തുടങ്ങിയവർ പങ്കെടുത്തു .
.. .
എക്സ്പോ 2023 ദോഹയുടെ വിജയത്തിൽ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങൾക്കും സ്ഥാപനങ്ങൾക്കും എല്ലാ മന്ത്രാലയങ്ങൾക്കും ആത്മാർത്ഥമായ നന്ദിയും അഭിനന്ദനവും,”
അടുത്ത ഹോർട്ടികൾച്ചറൽ എക്സ്പോ 2027 ൽ ജപ്പാനിൽ നടക്കും .
ReplyForward
Add reaction