എക്സ്പോ 2023 ജപ്പാൻ പവലിയൻ!
പുഷ്പങ്ങളും പച്ചപ്പും കൊണ്ട് സമ്പുഷ്ടമായ ജീവിതത്തിന്റെ സാക്ഷാത്കാരം,നൂതനമായ ഹരിതവൽക്കരണവും പരിസ്ഥിതി സാങ്കേതിക വിദ്യകളും ഉപയോഗിച്ച് സുസ്ഥിരമായ നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കാനും മരുഭൂകരണത്തെ ചെറുക്കാനും ഉദ്ദേശിച്ച് കൊണ്ട് എക്സ്പോ 2023 ലെ ജപ്പാൻ പവലിയൻ!
പവലിയനുകളിലെ ബയോഡോമിൽ ഉയർന്ന നിലവാരമുള്ള ജാപ്പനീസ് പൂക്കളും അതിന്റെ സംസ്കാരവും എക്സ്പോയുടെ മനോഹാരിതവുമായി ബന്ധപ്പെട്ട നൂതന സാങ്കേതികവിദ്യകളും അവതരിപ്പിക്കുന്നു.
ഓരോ രണ്ടാഴ്ചയിലും തനതായ പുഷ്പ ക്രമീകരണങ്ങളും സീസണൽ പുഷ്പ ഇനങ്ങളും പ്രദർശിപ്പിക്കുന്നുണ്ട്.
700 വർഷത്തിലേറെ ചരിത്രമുള്ള ജാപ്പനീസ് സാംസ്കാരിക കലാരൂപമായ ഇകെബാനയും പ്രദർശനത്തിന് സജ്ജമാണ് .കൂടാതെ, ഇൻഡോർ കൃഷി സംവിധാനങ്ങൾ, മതിൽ പച്ചപ്പ്, സസ്യജാലങ്ങൾ എന്നിവയിൽ ജാപ്പനീസ് സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്നുണ്ട്
ജാപ്പനിലെ ഉയർന്ന സാങ്കേതികവിദ്യകളും രീതികളും ഉപയോഗിച്ചാണ് പവലിയൻ നിർമ്മിച്ചത്.
ഖത്തറിലെ പ്രാദേശിക സസ്യങ്ങൾക്കൊപ്പം പരമ്പരാഗത ജാപ്പനീസ് പൂന്തോട്ടങ്ങൾ പ്രദർശനത്തിനുണ്ട്.
മരുഭൂവൽക്കരണ പരിതസ്ഥിതിയിൽ കുറഞ്ഞ ജലം ഉപയോഗിച്ച് ജലസംഭരണവും ഹരിതവൽക്കരണവും പ്രോത്സാഹിപ്പിക്കുന്നു.
. 2027 ൽ, ജപ്പാനിലാണ് ഇന്റർനാഷണൽ ഹോർട്ടികൾച്ചറൽ എക്സ്പോ അരങ്ങേറുക.
japan