പ്രശസ്ത ഫോട്ടോഗ്രഫർ റസാഖ് കോട്ടക്കലിൻ്റെ ഓർമ്മകൾ പങ്കുവെച്ച് കൂട്ടുകാർ..
റസാഖ് കോട്ടക്കലിൻ്റെ
ഓർമ്മകൾ പങ്കുവെച്ച് കൂട്ടുകാർ..
ബ്ലാക് ആൻ്റ് വൈറ്റ് ചിത്രങ്ങളിലൂടെ ഫോട്ടൊഗ്രഫിയിൽ ഇതിഹാസമായി മാറിയ റസാഖ് കോട്ടക്കലിൻ്റെ
ഒമ്പതാം ചരമ വാർഷികത്തലേന്ന് കൂട്ടുകാർ ഒത്തുകൂടി
ആ പ്രതിഭയ്ക്ക് ആദരമർപ്പിച്ചു.
മലപ്പുറം ആസ്ഥാനമായി
പ്രവർത്തിക്കുന്ന
ഫോട്ടൊഗ്രാഫർമാരുടെ
കൂട്ടായ്മയായ
ലൈറ്റ്സോഴ്സ് ക്യാമറ വോക്കേഴ്സാണ്
‘ഓർമ്മയിൽ റസാഖ് കോട്ടക്കൽ’ പരിപാടി സംഘടിപ്പിച്ചത്.
ബാങ്ക് എംപ്ലോയീസ്
ഓഡിറ്റോറിയത്തിൽ
നടന്ന പരിപാടിയിൽ
പ്രതാപ് ജോസഫ്
മണമ്പൂർ രാജൻ ബാബു
ഇബ്രാഹിം കോട്ടക്കൽ
പി സുന്ദരരാജൻ
ടി എംഹാരിസ്
ശ്രീനി ഇളയൂർ
എം എ ലത്തീഫ്
യൂനുസ് മുസ്ല്യാരകത്ത്
വി എം പ്രേംകുമാർ
ബാബുരാജ് കോട്ടക്കുന്ന്
റഷീദ് കോട്ടക്കൽ തുടങ്ങിയവർ പങ്കെടുത്തു.
റസാഖ് കോട്ടക്കലുമായുള്ള
സൗഹൃദത്തിൻ്റെ ഓർമ്മകളും അദ്ദേഹമെടുത്ത ഫോട്ടൊകളുടെ പ്രത്യേകതകളും സദസ്സുമായി പങ്കുവെച്ചു.
ആർട്ടിസ്റ്റ് ഷബീബ തൽസമയം വരച്ച റസാഖ് കോട്ടക്കലിൻ്റെ
ഛായാചിത്രം
സുഹൃദ് സംഘത്തിനു വേണ്ടി റഷീദ് കോട്ടക്കൽ ഏറ്റുവാങ്ങി.