1921 രേഖവരിപ്രകാശനം ചെയ്തു.
മലബാർ സ്വതന്ത്ര സമര പോരാട്ടങ്ങളുടെ ചരിത്രരചനയിൽ ഇന്നേവരെ വെളിച്ചം കാണാതെ കിടന്ന നിരവധി അത്യപൂർവ്വ രേഖകളുടെ ബൃഹത് സമാഹാരമായ 1921 രേഖവരി [ Bunch of documents ], പ്രകാശനം ചെയ്തു. 1921: അദമ്യമായ സ്വാതന്ത്ര്യ വാഞ്ഛയാൽ വൈദേശികാധിപത്യ ത്തോട് സമരസപ്പെടാനോ സന്ധി ചെയ്യാനോ സന്നദ്ധമല്ലാത്ത *വ്യത്യസ്ത ജാതി മത വിഭാഗങ്ങളിൽ ഉൾപ്പെട്ട ഒരു ജനത നടത്തിയ ഐതിഹാസികമായ വിമോചനപ്പോരാട്ടത്തിന്റെ* ഇരമ്പുന്ന ചരിത്രമാണിത്. സ്വാതന്ത്ര്യ സമരത്തോട് കൊളോനിയൽ ഭരണകൂടം സ്വീകരിച്ച സമാനതകളില്ലാത്ത ക്രൂരതകളുടെ തെളിഞ്ഞ സാക്ഷ്യങ്ങൾ ഇതിലുണ്ട്. ദീർഘവും സഹന ഭരിതവുമായ ഈ ത്യാഗ കാലവുമായി ബന്ധപ്പെട്ട് *മലയാളത്തിലും ഇംഗ്ലീഷിലുമുള്ള അപൂർവ്വ ചരിത്രരേഖകളാണ് ഈ കൃതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്* ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് പ്രസിഡൻസിക്ക് കീഴിൽ മലബാറിൽ നിലനിന്നിരുന്ന ഭരണസംവിധാനത്തിന്റെ വിവിധ വകുപ്പുകളിൽ ഔദ്യോഗിക രേഖകളായി സൂക്ഷിച്ച പ്രമാണങ്ങളിലൂടെ പരതിയാണിതത്രയും കണ്ടെത്തിയത്.
*ഒരു നൂറ്റാണ്ട് മുമ്പ് പ്രസിദ്ധീകരിച്ച ‘യോഗക്ഷേമം’ വാരിക 1921ലെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിൽ നിന്നും ഏതാനും ഭാഗങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്* 1921ൽ മലബാറിലുണ്ടായ സാമ്രാജ്യത്വ അധിനിവേശ വിരുദ്ധ പോരാട്ടത്തിൽ *ഹിന്ദു-മുസ്ലിം ജനത പുലർത്തിയ സാമുദായിക സഹവർത്തിത്വത്തിന്റെ ചാരുതയാർന്ന ദൃശ്യങ്ങളും ഈ കൃതിയിലുണ്ട്* മലബാർ വിമോചന സമര ചരിത്രരചനകളിൽ സമാനതകളില്ലാത്ത കൃതി തന്നെയാണിത്. തീർച്ചയായും *സാമ്പ്രദായിക ചരിത്രരചനാ രീതികളിൽ നിന്ന് ഏറെ വേറിട്ടുനിൽക്കുന്ന ഈ കൃതി ചരിത്രാന്വേഷികൾക്കും അധ്യാപകർക്കും ഗവേഷകർക്കും ചലചിത്ര പ്രവർത്തകർക്കും ഒപ്പം സാധാരണക്കാർക്കും വലിയ മുതൽക്കൂട്ടാണ്.
കെ.ഇ.എൻ,പ്രഫ.കെ.ഗോപാലൻ കുട്ടി,നിജേഷ് അരവിന്ദ്,ഡോ.കെ.കെ.അബ്ദുൽ സത്താർ,കെ.ടി.ഹുസൈൻ, അബ്ദുൽ റഹിമാൻ മാങ്ങാട് എന്നിവർ ഒരുമിച്ചാണ് പുസ്തക പ്രകാശനം നിർവഹിച്ചത്.ഇന്ത്യൻ സ്വാതന്ത്യ സമരത്തിന്റെ അനിവാര്യമായ ഭാഗമായിരുന്നു 1921ലെ സമരമെന്ന് ഉൽഘാടന പ്രസംഗത്തിൽ കെ.ഇ.എൻ പറഞ്ഞു.
ചരിത്രം തിരുത്തുന്ന നവ ഫാഷിസ്റ്റ് കാലത്താണ് നാം ജീവിക്കുന്നതെന്നും , ചരിത്രം നിലനിൽക്കുബോൾ നമുക്ക് സ്വാതന്ത്ര്യം നേടിയെടുക്കാനാകുമെന്നും , ചരിത്രം നഷ്ടപ്പെട്ടാൽ സ്വാതന്ത്ര്യം നേടിയെടുക്കാൻ കഴിയില്ലെന്നും ചരിത്രത്തിൽ നിന്ന് സ്വാതന്ത്ര്യം ഉണ്ടാവില്ലെന്നും മറിച്ച് ചരിത്രസ്മരണകൾ സമരങ്ങൾക്ക് കരുത്ത് പകരുമെന്ന് ആൻ്റോണിയോ ഗ്രാംഷി നിരീക്ഷിച്ചിട്ടുണ്ടെന്നും കെ.ഇ.എൻ പറഞ്ഞു.
See insights and ads
All reactions:
15Razaq Kinassery, Ershad Omanoor and 13 others