2023-ലെ ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് പ്രാദേശിക പൂക്കൾ കൊണ്ട് നിർമ്മിച്ച ഏറ്റവും വലിയ ഖത്തരി പതാക കാണാൻ അൽ ബിദ്ദ പാർക്കിൽ സന്ദർശകരുടെ വൻ പ്രവാഹമാണ് അനുഭവപ്പെടുന്നത്.
എക്സ്പോ 2023 ദോഹ ഒരു പുതിയ ഗിന്നസ് റെക്കോർഡ് കൂടി ഇതേത്തുടർന്ന് സൃഷ്ടിക്കും.
300,000-ലധികം വെള്ള പൂക്കളും ,
മെറൂൺപൂക്കളുമാണ് പതാക നിർമ്മിക്കാൻ ഉപയോഗിച്ചത്, ഇത് ഖത്തറിന്റെ ഐക്യത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകമാണ്.!
രാജ്യാന്തര സമൂഹത്തിൽ ഖത്തർ രൂപപ്പെടുത്തിയ സുദൃഢമായ ബന്ധങ്ങളും പങ്കാളിത്തവും പതാക ഉയർത്തിക്കാട്ടുന്നു.
സന്ദർശകർക്ക് അദ്വിതീയ കലാസൃഷ്ടി ദീർഘനേരം വീക്ഷിക്കാനും അവരുടെ ഈ മനോഹര നിമിഷത്തെ അനശ്വരമാക്കാനും എക്സ്പോ അവസരമൊരുക്കുന്നു.
എക്സ്പോ ഹൗസിന് സമീപം ഗ്രീൻ ടണലിനടുത്താണ് പുഷ്പങ്ങൾ കൊണ്ട് നിർമ്മിച്ച അതിമനോഹരമായ വൈവിധ്യമാർന്ന പതാക സ്ഥിതി ചെയ്യുന്നത്.
രാജ്യം കൈവരിച്ച സുപ്രധാനമായ പുരോഗതിയെയും കഴിഞ്ഞ കുറച്ച് വർഷങ്ങളായി അത് കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങളെയും ആഘോഷിക്കുന്ന ആകർഷകമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ എല്ലാവർക്കുള്ള അവസരമാണ്
എക്സ്പോ 2023 ദോഹ ഖത്തർ.