എക്സ്പോ 2023സൗഹൃദങ്ങൾ
സൗഹൃദങ്ങൾ നല്ലൊരു വിത്ത്പോലെയാണ് .എക്സ്പോ 2023 ഖത്തറിൽ ആരംഭിക്കുമ്പോൾ അതിനെ മണ്ണോട് ചേർത്ത് കളപറിച്ച് വെള്ളം നനച്ച് സംരക്ഷിച്ചപ്പോൾ വളർന്ന് വലുതായി കൊമ്പും ,ചില്ലയും ,പൂവും കായ് കനികളും ലഭിച്ച് നല്ലൊരു വൃക്ഷമായി . അതിൽ നിന്നും ലഭിക്കുന്ന ഊർജ്ജം വളരെ വലുതാണ് .അത്തരത്തിലുള്ള നല്ലൊരു സൗഹൃദ ബന്ധമാണ് എക്സ്പോയിൽ നിന്നും ലഭിച്ചത് .വിവിത ദേശ ഭാഷക്കാർ ഒരു കുടക്കീഴിൽ നിന്ന് സൗഹൃദങ്ങൾ പങ്ക് വെക്കുമ്പോൾ അതൊരു വലിയ മരമായി പടർന്ന് പന്തലിച്ചു .ആമരത്തിൽ ചേക്കേറാൻ വരുന്ന കുഞ്ഞാറ്റ കിളികളുടെ കലപിലാ ശബ്ദങ്ങൾ സംഗീത സാന്ദ്രമായി !ലോകത്ത് എവിടെനിന്ന് നോക്കിയാലും കാണാവുന്ന തരത്തിൽ ആകാശം മുട്ടെ ഉയർന്ന് നിൽക്കുന്ന മഹത്തായ ബന്ധങ്ങൾ .!!നല്ല ബന്ധങ്ങളാണ് ഓരോ വ്യക്തിയെയും സന്തോഷവാനും, ആരോഗ്യമുള്ളവനുമാക്കുന്നത്…….
പ്രവാസ ജീവിതത്തിലെ പ്രയാസങ്ങൾ ഒരു പരിധിവരെ സൗഹൃദങ്ങൾ കൊണ്ട് മായ്ച്ച് കളയാൻ സാധിക്കുമെന്ന് ആ മരം തെളിയിച്ചു . ഇതുവരെ കാണാത്ത കേൾക്കാത്ത മനുഷ്യരെ കണ്ടപ്പോൾ ഉള്ളസന്തോഷം വളരെ വലുതാണ് !!!
.പ്രയാസമനുഭവിക്കുന്നവരെ നെഞ്ചോട് ചേർത്ത് പ്രയാസങ്ങൾ ദൂരീകരിക്കുന്ന സന്മനസുള്ളവർ ,ദിവസങ്ങളും ,ആഴ്ചകളും കടന്ന് ആറ് മാസമായതറിഞ്ഞില്ല .
സഹ പ്രവർത്തകരുടെയും ,നിർദ്ദേശങ്ങൾ നൽകുന്ന പ്രിയപ്പെട്ട വരുടെയും നിസ്സീമമായ സഹകരണം കൊണ്ട് ഓരോ നിമിഷവും സന്തോഷത്തിൻ്റെയും ലക്ഷ്യത്തിൻ്റെയും ഐക്യത്തിൻ്റെയും ഒരു മായാ പ്രപഞ്ചമായി ‘ സൗഹൃദത്തിൻ്റെയും സഹകരണത്തിൻ്റെയും ആഴത്തിലുള്ള ബന്ധങ്ങൾ തുടർന്നും നില നിൽക്കട്ടെ
,പ്രതീക്ഷയോടെ മുന്നോട്ട് പോവുക എല്ലാം ശരിയാകും .ബൈ ,ബൈ .ഖത്തർ എക്സ്പോ 2023 .