കോളിസ്റ്ററോൾ മനുഷൃന്റെ ശത്രുവോ മിത്രമോ ?
ഡോക്ടർ കാസിം സലിം അനുഭവങ്ങൾ പങ്ക് വെക്കുന്നു
കോളിസ്റ്ററോൾ മനുഷൃന്റെ ശത്രുവോ മിത്രമോ ?
മനുഷൃന്റെ ഒരു പേടിസ്വപ്നമാണോ?.
കോളിസ്റ്റിറോൾ യഥാർഥത്തിൽ എന്താണ്?
കോളിസ്റ്റിറോൾ മനുഷൃശരീരത്തിന്റെ ഒരു അവിഭാജ്യ
ഘടകമാണ്. അത് സൃഷ്ടികർത്താവിന്റെ അനുഗ്രഹമാണ്
എന്നതാണ് മറ്റൊരു പ്രധാന കാരൃം !
കോളിസ്റ്റിറോൾ കഥ തുടങ്ങുന്നത് മാതാവിന്റെ അണ്ഡം
പിതാവിന്റെ പുരുഷബീജവുമായി ചേർന്ന് ഒരു കുഞ്ഞ്
മാതാവിന്റെ അണ്ഡ്ഡവാഹിനി കുഴലിൽ ( Fallopian Tube) ജനനം
ചെയ്യുമ്പോഴാണ്. ആ സമയം ഒരു കോളിസ്റ്റിറോൾ
കുറക്കാനുള്ള ഗുളിക( സ്റ്റാറ്റിൻ – Statin) ആ അമ്മയോ
അച്ചനോ കഴിച്ചിരുന്നെങ്കിൽ ആ കുഞ്ഞിന് മുഖ്യധാര
അവയവങ്ങൾ ആയ തലച്ചോറ് (Brain) കണ്ണുകൾ( eyes) കരൾ
(Liver), കുടൽ( Intestines) അണ്ണ്ഡാശയങ്ങൾ( Ovaries) എന്നീ
അവയവങ്ങൾ ഉണ്ടാവില്ല.
ഗർഭം അലസി പോവാനും സാധ്യത ഉണ്ട് .
ഇതാണ് മാതാവിന്റെയും പിതാവിന്റെയും ഭ്രൂണത്തിന്റെയും
കോളിസ്റ്റിറോൾ കഥ ! (Maternal / Paternal /Embryonic Cholesterol
Story ) !
ജീവികളുടെ കോശഭിത്തികളിലും ശരീരകലകളിലും കാണപ്പെടുന്ന
ഒരു തരം കൊഴുപ്പാണ് കോളിസ്റ്റിറോൾ.
ഗ്രീക്ക് പദങ്ങളായ chole- (പിത്തം) stereos (ഖരം) ആൽക്കഹോളിനെ
സൂചിപ്പിക്കുന്ന -ol എന്ന പ്രത്യയം ചേർത്താണ് കോളിസ്റ്റിറോൾ
എന്ന പദം ഉണ്ടാക്കിയിരിക്കുന്നത് .
നമ്മുടെ ശരീരത്തിലെ കരളിന് കോളിസ്റ്റിറോളിനെ
നിർമ്മിക്കാനുള്ള കഴിവുണ്ട് . അത് കൂടാതെ നാം കഴിക്കുന്ന
ഭക്ഷണത്തിൽ നിന്നും കോളിസ്റ്റിറോൾ നമ്മുടെ ശരീരത്തിന്
ലഭിക്കുന്നു . ഭക്ഷണപദാർഥങ്ങളിൽ നിന്നും ആഗിരണം
ചെയ്യപ്പെടുകയോ കരൾ തുടങ്ങിയ ആന്തരികാവയവങ്ങളിൽ
സംശ്ലേഷിക്കപ്പെടുകയോ ചെയ്യുന്ന കോളിസ്റ്റിറോൾ
രക്തത്തിലൂടെയാണ് ശരീരത്തിൽ വിതരണം ചെയ്യപ്പെടുന്നത് .
എല്ലാ അവയവങ്ങളുടേയും കോശങ്ങളുടെ ഭിത്തി
നിർമിച്ചിരിക്കുന്നത് രണ്ടു ലയർ കോളിസ്റ്റിറോൾ (Cholesterol )
കൊണ്ടാണ് ( Lipid Bylayer). ശരീരത്തിലെ എല്ലാ
ഹോർമോണുകളും കോളിസ്റ്റിറോൾ അടങ്ങിയതാണ്. (Hormones
are Cholesterol based).
തലച്ചോറിന്റെ 90% കോളിസ്റ്റിറോൾ (Cholesterol ആണ്.
തൊലിയിലെ കോളിസ്റ്റിറോളിൽ (Cholesterol) സൂര്യപ്രകാശം
അടിക്കുമ്പോഴാണ് Vitamin D ( Cholecalciferol) എന്ന Hormone
ഉണ്ടാകുന്നത്.
വൈറ്റമിൻ ഡി വെറുമൊരു വൈറ്റമിൻ മാത്രമല്ല ഹോർമോൺ
കൂടിയാണ് !
Reverse Cholesterol Transport
കോളിസ്റ്റിറോൾ (Cholesterol ) അതിന്റെ ജോലി കഴിഞ്ഞാൽ
തിരിച്ചു യാത്രയായി രണ്ടു മാർഗങ്ങളിൽ (വഴികളിൽ ) കൂടി
കുടലിൽ എത്തുന്നു. ഒന്നാമതായി എൽ.ഡി.എൽ (LDL)
എച്ച്.ഡി.എൽ( HDL) എന്ന രഥത്തിൽ ABC A1 എന്ന
ട്രാൻസ്പോർട്ടർ പ്രോട്ടീനിന്റെ സഹായത്തോടെ കയറി കരൾ
വഴി പിത്തത്തിൽ കടന്നു പിത്തക്കുഴൽ വഴി കുടലിലെത്തി
മലത്തിൽ ചേർന്ന് പുറത്തേക്കു വിസർജിക്കപ്പെടുന്നു. ഇതിൽ
കുറച്ചു Cholesterol കുടലിൽ നിന്നു വീണ്ടും തിരിച്ചു കരളിലേക്കു
വലിക്കുന്നു ( recycling).
ഇതാണ് പിത്ത അംളം പ്രക്രിയ (Bile Acid Metabolism)
നടക്കുന്നതിന് ഉപയോഗിക്കുന്നത്. കൊളസ്ട്രോളിനെ കരൾ
ബൈൽ സാൾട്ടുകളാക്കി (പിത്തലവണം) മാറ്റുന്നു. അതേ സമയം
താഴെ വിശദമായി വിവരിക്കുന്ന കുടലിലെ പരമാണുക്കൾ(Gut
Microbiota) ഈ പ്രക്രിയയിൽ പ്രധാനമായ ഒരു പങ്ക്
വഹിക്കുന്നുണ്ട്. ആകെക്കൂടി നോക്കുമ്പോൾ ഈ പ്രക്രിയ വഴി
കുടലിലേക്കു പോകുന്ന കോളിസ്റ്റിറോളിന്റെ അളവ് വളരെ
കുറവാണ്.
ATP Binding Casett Protein A1 എന്ന സുപ്രധാനമായ പ്രോട്ടീൻ ജന്മനാ
ഇല്ലെങ്കിൽ TANGIER’S Disease എന്ന ഒരപൂർവ രോഗം ബാധിക്കും.
തക്കാളി (tomato) പോലുള്ള തൊണ്ട മുഴകൾ, Tonsils, കണ്ണിലെ
കേടായ കൃഷ്ണമണികൾ എന്നിവയാണ് ഈ രോഗത്തിന്റെ
ലക്ഷണങ്ങൾ.
മറിച്ച് വലിയൊരംശം Cholesterol കുടലിൽ തിരിച്ചെത്തുന്നത്
നേരിട്ടു കുടലിൽ ( വായ മുതൽ മലദ്വാരം വരെ കുടലാണെന്ന്
അനുമാനിക്കാം) ചാടുന്നത് വഴിയാണ്.ഈ പ്രക്രിയയെയാണ്
ട്രാൻസ് ഇന്റസ്റ്റെനൽ കോളിസ്റ്ററോൾ എക്സ്പോർട്ട് (Trans
Intestinal Cholesterol Export – TICE )എന്നു പറയുന്നത്. ഈ
സുപ്രധാന പ്രക്രിയ നടക്കുന്നതിനു പ്രധാനകാരണം നമ്മുടെ
കുടലിലെ നൂറു ട്രില്ല്യൺ (100000000000000- 10•14)
പരമാണുക്കളാണ് ( Gut Microbiota) . ഇവയാകട്ടെ നമുക്കു
ജന്മംതന്ന നമ്മുടെ അമ്മമാർ നമുക്കെല്ലാം പകുത്തു തന്നതും!
റിവേഴ്സ് കോളിസ്റ്ററോൾ ട്രാൻസ്പ്പോർട്ടിലെ (RCT) വളരെ സുപ്രധാന
Step ആണ് esterification of കോളിസ്റ്ററോൾ . ഇതിന് സഹായിക്കുന്നത്
LCAT (Lecithin :cholesterol acyltransferase) എന്ന ലൈപ്പോപ്രോട്ടീൻ
(Lipoprotein )അസോസിയേറ്റഡ് എൻസൈമാ ണ് (enzyme) . ഇത്
പെരിഫറൽ tissues ൽ കൂടുതലുള്ള സെല്ലുലാർ കോളിസ്റ്ററോളിനെ
കരളിലേക്ക് വിസർജന പ്രകിയക്കായി എത്തിക്കാൻ സഹായിക്കുന്നു
സ്റ്റാറ്റിൻ മരുന്നിന് ഈ പ്രക്രിയയിൽ ഒരു സ്ഥാനവും
ഇല്ലെന്നുള്ളതു ശ്രദ്ധേയമായ കാരൃമാണ്.
അതേ സമയം നമ്മുടെ കരളിന് അതുൽപ്പാദിപ്പിക്കുന്ന ഫ്ളാവിൻ
മോണോക്സിജനേസ് (FMO3- Flavin Monoxygenase 3) വഴി ഒരു
പ്രധാന പങ്ക് ഈ പ്രക്രിയയിലുണ്ട്. ( Gut Microbiome/ FMO3/
TMA/TMAO cycle linked to Bile Acid metabolism , Liver function and Body
Homeostasis – TMAO being a Gut Microbe derived metabolite)
Phytosterolemia
പൂർണതയ്ക്കു വേണ്ടി ഫൈറ്റോസ്റ്റീറോളീമിയ (Phytosterolemia –
vegetable Cholesterol excess) എന്നൊരു സാധാരണ കാണാറില്ലാത്ത
ഒരു അസുഖമാണ് ‘.
സസ്യാഹാരങ്ങളിൽ നിന്നുണ്ടാകുന്ന ഫൈറ്റോസ്റ്റീറോൾ
( മാംസാഹാരത്തിലെ കോളിസ്റ്റീറോളിനോടു സമമായത്) കുടൽ
വഴി മാത്രമാണ് പുറം തള്ളപ്പെടുന്നത്. ABC G5/ ABCG8 എന്നീ ATP
binding Cassette proteins ജന്മനാ ഇല്ലാതെ വരുമ്പോഴാണു ഈ
അസുഖം പിടിപെടുന്നത്.
Phytosterolemia എന്ന അസുഖത്തിലും കൊറോണറി ആർട്ടറി
ഡിസീസ്(CAD) , കൊഴുപ്പു കട്ടികൾ (Xanthoma) ,അവ കൺ
പിരികത്തിനടുത്ത് (Xanthelasma),സന്ധി വേദന( Arthritis) എന്നിവ
ഉണ്ടാവാം .
ഈ അസുഖത്തിന് Statin കൊണ്ടു പ്രയോജനമില്ല എന്നാൽ
EZETIMIBE ചികിൽസയായി കൊടുക്കാറുണ്ട്. ഈ മരുന്ന്
കുടലിൽ നിന്നും ഫൈറ്റോസ്റ്റിറോളും കോളിസ്റ്റിറോളും
കയറാതെ ബ്ളോക്കു ചെയ്യും. (Ezetimibe may work to abate
symptoms of Phytosterolemia) ഈ പ്രക്രിയകളെല്ലാം തന്നെ ജീവൻ
നിലനിർത്താൻ അത്യന്താപേക്ഷിതമാണ്.
Statin & Cholesterol
കരൾ വഴിയുള്ള കോളിസ്റ്റിറോൾ വിസർജനം മാത്രമാണു
എൽ ഡി എൽ (LDL receptor) റിസപ്റ്റർ വഴിക്ക് Statin മരുന്നുകൾ
കുറച്ചു കൂടികൂട്ടുന്നത്. വലിയ വിസർജ്ജന വഴിയായ Trans
Intestinal Cholesterol Export ൽ സ്റ്റാറ്റിൻ യാതൊന്നും ചെയ്യുന്നില്ല .
അതുകൊണ്ട് സ്റ്റാറ്റിൻ കൊണ്ടു കോളിസ്റ്റീറോൾ കുറച്ചിട്ടു
യാതൊന്നും നാം നേടുന്നില്ല. പാർശ്വഫലങ്ങളോ (Side effects )
ഓർമക്കുറവു് ,തിമിരം,പ്രമേഹം,വിളർച്ച(Anaemia) എന്നിവ.
ചില പേഷ്യൻസിൽ കോളിസ്റ്റിറോൾ വല്ലാതെ കുറഞ്ഞിരിക്കുന്നത്
എന്റെ അനുഭവത്തിൽ കണ്ടിട്ടുണ്ട്. ചിലരിൽ സ്റ്റാറ്റിന്റെ
ദീർഘകാലഉപയോഗം കൊണ്ട് cataract ഉണ്ടാവാറുന്ന് . ഇതിന്
കാരണം ലാനോസ്റ്റിറോ (Lanosterol) നിന്നും കോളിസ്റ്റിറോൾ ആയി
മാറുന്ന പ്രകിയയിൽ ഉണ്ടാവുന്ന കുറവാണ് . കോളിസ്റ്റിറോൾ
ഉൽപ്പാദനത്തിൽ വിവിധതരം Steps ഉൾപ്പെട്ടിട്ടുണ്ട് ഇതിലെ ഒരു Step
ആണ് ലാനോസ്റ്റിറോൾ കോളിസ്റ്റിറോൾ ആയി മാറുന്നത് .
ലാനോസ്റ്റിറോൾ നമ്മുടെ കണ്ണുകൾക്ക് വളരെ ആവശ്യമാണ്.
അതുപോലെ തന്നെ ദീർഘകാലായി statin ഉപയോഗിക്കുന്നവരിൽ
കണ്ടുവരുന്ന ശരീരവേദന . സാധാരണയായി ചെറുപ്രായത്തിൽ Co-
enzyme Q10 ഉയർന്നിരിക്കും എന്നാൽ പ്രായമാവുന്തോറും ഇത്
കുറഞ്ഞ് വരും. ഇത്തരം ശരീരവേദനകൾക്ക് Co-enzyme Q10 വളരെ
ഫലപ്രദമാണ് .
അടുത്ത കാലത്താണ് CHIPS ( Clonal Hematopoiesis of Indeterminate
Potential) എന്ന ഒരു മജ്ജരോഗത്തെപ്പറ്റി അറിഞ്ഞു
തുടങ്ങിയത്. ശരീരത്തിലെ ഒരു ജീനിന്റെ വികൃതികളാണ് ഈ
രോഗ കാരണം. പ്രായാധികൃം ഉള്ളവർക്ക് ഈ രോഗം BLOOD
CANCER സമ്മാനിച്ചേക്കാം, എന്നാൽ ആ കുടുംബത്തിലെ
ചെറുപ്രായകാർക്കും ഹാർട്ട് അറ്റാക്കും സ്ട്രോക്കും ഉണ്ടാവാം .
ഇതിന് കാരണം Inflammatory Macrophages ( M1 Macrophages)
ഉണ്ടാവുന്നതു കൊണ്ടാണ്.
മാക്രോഫേജസ് എന്നാൽ
SCAVENGER CELLS എന്നർഥം. എല്ലാ പ്രായക്കാർക്കും ഈ RISK
FACTOR ( which is outside Diabetes, Dyslipidemia, Hypertension, Obesity and
Metabolic Disorder) ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ
കാരണഭൂതമാകാം.
ROLE OF GUT MICROBIOME
ട്രാൻസ് ഇന്റസ്റ്റെനൽ കോളിസ്റ്റിറോൾ എക്സ്പോർട്ട് (Trans
Intestinal Cholesterol Export) ൽ നമ്മുടെ കുടലിലെ അണുക്കൾ (gut
microbiome) പ്രധാന പങ്കുവഹിക്കുന്നുണ്ട്. അതിനാൽ നാം
ശ്രദ്ധിക്കേണ്ടത് നമ്മുടെ ആഹാരമാണ്. ആഹാരസാധനങ്ങൾ
നല്ലതു ശേഖരിച്ച് ഉപയോഗിക്കണം. വില കൂടിയതു കൊണ്ടു
മാത്രം എല്ലാം നല്ലതായിരിക്കണമെന്നില്ല .
അധികമായ നിലയിൽ കോളിസ്റ്റിറോൾ കണ്ടാൽ ആദ്യം നാം
ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള inflamation ഉണ്ടോ എന്ന്
ശ്രദ്ധിക്കണം . അത് ഒരുപക്ഷേ Physical, hormonal, chemical
അല്ലെങ്കിൽ emotional injuries ആവാം. ഇത് കാണാതെ
കോളിസ്റ്റിറോളിന് മാത്രം മരുന്ന് കഴിച്ചിട്ട് പ്രയോജനമില്ല. ചീത്ത
കോളിസ്റ്റിറോൾ എന്ന് പറയേണ്ടത് യഥാർത്ഥത്തിൽ
ട്രൈഗ്ലിസറൈഡ് (Triglyceride TG) ആണ്.ഇതിന്കാരണമാവുന്നത്
നാം കഴിക്കുന്ന കാർബോഹൈഡ്രേറ്റ് (carbohydrate)ആണ്. ഇവ
കരളിൽ deposite ചെയ്ത് fattyLiverന് കാരണമാവുന്നു . ഇത് നമ്മുടെ
Circulation ലൂടെ എല്ലാ അവയവങ്ങളിലും എത്തുന്നു . നമ്മുടെ viseara
യിൽ fat deposite ചെയ്യുന്നു. ഇത് വളരെ വളരെ മോശം fat ആണ്
.ഉയർന്ന TG നമ്മുടെ HDL കുറക്കാൻ കാരണമാവുന്നു . നമ്മുടെ
കാർബോഹൈഡ്രേറ്റിന്റെ അളവ് കുറച്ചാൽ ഇതിന് പരിഹാരം
കാണാവുന്നതാണ്.
ഒരു മോഡിഫൈഡ് മെഡിറ്ററേനിയൻ ഡയറ്റാണുത്തമം , കൂടെ
ധാനൃങ്ങളും പലതരം നട്സുകളും പരിപ്പുകളും കിഴങ്ങുകളും
ഒടിയൻ പയർ പോലുള്ള ലഗ്യൂംസും( Legumes) മറ്റു
പച്ചക്കറികളും ( കോളിഫ്ളവർ, ബ്രാക്കൊളി, കാബേജ്,
ബ്രസ്സൽസ്സ്പ്രൗട്ട് ഇവയെ Cruciferous Vegetables
എന്നറിയപ്പെടുന്നു) നല്ലതരത്തിൽ ഒരുക്കിയ ഒരു സലാഡും,
നിർബന്ധ സസ്യബുക്കലെങ്കിൽ മുട്ടയും മൽസ്യവും ആവാം.
ആവശ്യത്തിനു വെള്ളവും കുടിക്കുക. ഇതോടൊപ്പം
വ്യായാമവും ലൈഫ്സ്റ്റെലും ആരോഗ്യകരമാക്കുക.
കോളിസ്റ്ററോളിന് ചികിത്സ ആവശ്യമായി വരുന്നതെപ്പോൾ?
ചികിൽസ വേണ്ടി വരുന്ന അത്യധികതോതിലുള്ള
കോളിസ്റ്റിറോൾ കാണുന്ന( 800 mg to 1000mg) ഒരു രോഗത്തെ
ഫമിലിയൽ ഹൈപ്പർ
കോളിസ്റ്റിറൊലീമിയ( FH – Familial Hypercholesterolemia Homozygous &
Heterozygous types) എന്ന് പറയും ‘ മാരകമായ ഒരു രോഗാവസ്ഥ.
ചികിൽസ കൊടുത്തില്ലെങ്കിൽ വളരെ ചെറു പ്രായത്തിൽ
തന്നെ ഹൃദയാഘാതം,പക്ഷാഘാതം എന്നീ രോഗങ്ങളാൽ
മരണം വരെ സംഭവിക്കുന്നു.
ഈ അസുഖത്തിന്റെ വിവിധ ചികിത്സാരീതികൾ
എൽ ഡി എൽ റിസപ്റ്റർ ( LDL Receptor) ഇല്ലാത്തതിലോ
അല്ലെങ്കിൽ പെട്ടെന്ന് നശിച്ച് പോവുന്നത് കൊണ്ടോ സ്റ്റാറ്റിൻ
(Statin) ഈ രോഗത്തിനു് ഫലപ്രദമാവുന്നില്ല.
PCSK9 Monoclonal Antibody എന്ന വിലകൂടിയ കുത്തിവയ്പാണ്
ഇപ്പോഴുള്ള ചികിത്സ .ഓരോ പതിനഞ്ച് ദിവസത്തിലും പതിനെട്ടായിരം രൂപയോളം ചിലവ് വരും .
treatment ) . evolocumab (Amgen) , bococizumab (Pfizer), alirocumab
(Sanofi/Regeneron Pharmaeuticals) എന്നിവ ചില PCSK9 Monoclonal
Antibody ആണ് . കോളിസ്റ്റിറോളിന് രക്തത്തിലൂടെ
സഞ്ചരിക്കാൻ സഹായിക്കുന്നത് ലൈപ്പോപ്രോട്ടീൻ
(Lipoprotein) ആണ് . പ്രധാനമായും LDL ആണ്. കരൾ (Liver)
Plasma LDL ന്റെ gatekeeper . കരൾ കോശങ്ങളിലെ
Surface ലുള്ള (കോളിസ്റ്റിറോൾ hepatocysts) LDLreceptors ൽ
ഒട്ടിപ്പിടിച്ചാണ് ( LDL-R complex) പ്ലാസ്മയിലുള്ള LDL
ൽ കരളിലേക്ക് വിസർജനത്തിനായി തിരിച്ചെത്തുന്നത്.
വീണ്ടും ഈ receptor Surface ൽ തിരികെയെത്തി ഇതേ പ്രക്രിയ
തുടർന്ന് LDL കോളിസ്റ്റിറോൾകുറക്കുന്നു. Pcsk9 എന്ന Protein
LDL receptor മായി ചേർന്ന് LDL-R complex ന്റെ ഭാഗമാവുന്നു.
പിന്നീട് ഈ LDL-R/PCSK9 complex നശിച്ച്
പോവുന്നു(degradation). PCSK9 പ്രോട്ടീൻ LDL-Rs ന്റെ ഈ
സൈക്ലിങ്ങിനെ തടസ്സപ്പെടുത്തുന്നു. PCSK9 monoclonal
antibody PCSK9 ന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തി Plasma
കോളിസ്റ്റിറോൾകുറയ്ക്കുന്നതിന് സഹായിക്കുന്നു.
Evinacumab ചികിത്സയാണ് മറ്റൊന്ന്. ഇത് Angiopoietin like Protein 3
(ANGPTL3)യുടെ fully human Monoclonal Antibody ആണ്.
കോളിസ്റ്റിറോളിന്റെ ഈ ഇരട്ടത്താപ്പുകളി .
ചിട്ടയായവ്യായാമം,ക്രമമായ ശരീരഭാരനിയന്ത്രണം , നാരുകൾ
ധാരാളം അടങ്ങിയതും മിതമായ തോതിൽ മാത്രം കാർബോ
ഹൈഡ്രേറ്റ് ഉള്ളതുമായ ഭക്ഷണക്രമം , ധാരാളം വെള്ളം
ഇവയൊക്കെയാണ് നമ്മുടെ ബ്ലഡ് ഷുഗർ നിയന്ത്രണത്തിനും
ശരീരത്തിന് ആവശ്യമുള്ള തോതിൽ കോളിസ്റ്ററോൾ
നിലനിർത്തി ഹൃദയത്തിന്റേയും മറ്റവയവങ്ങളുടേയും
ആരോഗ്യം സംരക്ഷിക്കാൻ ആവശ്യമായത്. ഇത്തരത്തിൽ
വളരെ ആരോഗ്യ പരമായ ജീവിതശൈലി നാം സ്വായത്തമാക്കണം.
അല്ലാതെ കോളിസ്റ്ററോളിന്റെയും, Statin ന്റെയും പിറകേ
നടക്കുകയല്ല വേണ്ടത്.
അതിനാൽ നാം ശ്രദ്ധിക്കേണ്ടത് നമ്മുടെ ആഹാരമാണ്.
കുറേ ബ്രോയിലർ കോഴിയും കബാബും കഴിച്ചിട്ട് സ്റ്റാറ്റിൻ
(Statin) നമ്മെ രക്ഷിക്കുമെന്നു കരുതരുത്
ഇക്കാര്യങ്ങളാണ് നാം എല്ലാവരും ശ്രദ്ധിക്കേണ്ടത്. നേരേ
മറിച്ചു് Statin അല്ലേ അല്ല !