“മനുഷ്യരാശിക്കും പ്രകൃതിക്കും വേണ്ടിയുള്ള ഒരു ഹരിതഭാവിക്കായി പ്രത്യാശയുടെ വിത്തുകൾ നട്ടുപിടിപ്പിക്കാൻ ലോകം ഒത്തുകൂടുമ്പോൾ, ഓരോ പങ്കാളിക്കും പങ്കിടാനുള്ള ഒരു പരിഹാരമുണ്ട്,  പറയാൻ ഒരു കഥ! പഠിപ്പിക്കാൻ ഒരു പാഠം!! അതാണ് എക്‌സ്‌പോ 2023 ദോഹ!

ഏഷ്യയിലെ രണ്ടാമത്തെ വലിയ രാജ്യമായ മ്യാൻമർ ദോഹ എക്സ്പോയുടെ പങ്കാളിയാണ്.

676,578 ചതുരശ്ര കിലോമീറ്റർ ഭൂവിസ്തൃതിയും 2019 ലെ കണക്കനുസരിച്ച് 53 മില്യൺ  ജനസംഖ്യയുള്ള  മേഖലയിലെ അഞ്ചാമത്തെ വലിയ രാജ്യമാണ്.മ്യാൻമർ.

ചൈന,ഇന്ത്യ,ബംഗ്ലാദേശ്.തായ്‌ലൻഡ്, ലാവോസ്. എന്നീ രാജ്യങ്ങൾ അതിർത്തി പങ്കിടുന്നു.

  വിശാലമായ പ്രകൃതിവിഭവങ്ങൾ ഉള്ളതിനാൽ, ഏഷ്യൻ രാജ്യങ്ങളിൽ 2024 വരെ 6.8% വരെ ഉയർന്ന ജിഡിപി വളർച്ച മ്യാൻമറിന് ഉണ്ടാകുമെന്നാണ്  പ്രതീക്ഷിക്കുന്നത്.

മ്യാൻമറിൽ തണുത്തതും താരതമ്യേന വരണ്ടതുമായ കിഴക്കൻ മൺസൂൺ . ചൂടുള്ള ഡ്രൈ ഇന്റർമൺസൂൺ സീസൺ.  മഴയുള്ള തെക്ക് പടിഞ്ഞാറൻ മൺസൂൺ.  എന്നിങ്ങനെ മൂന്ന് സീസണുകളുണ്ട്.

മ്യാൻമറിൽ മത്സ്യബന്ധനം നടത്തുന്നത് പ്രധാനമായും രണ്ട് നദികളെ ആശ്രയിച്ചാണ്.ഒന്ന് ഐരാവധിയും , മറ്റൊന്ന് അറബ് നദിയും.

ഏറ്റവും വലുതും സാമ്പത്തികമായി പ്രാധാന്യമുള്ളതുമായ നദിയാണ് 

അറബ് നദി.  അത് രാജ്യത്തെ ഭൂവിസ്തൃതിയുടെ 61% മേഖലയിലെ ജനങ്ങളെ ഉൾക്കൊള്ളുന്നു.

34 ദശലക്ഷം ആളുകൾ നദീതടങ്ങളിൽ വസിക്കുന്നു. കൂടുതൽ ജനങ്ങൾ മത്സ്യബന്ധനവുമായും, കാർഷിക മേഖലകളിലുമാണ്.

 . മ്യാൻമറിൽ പ്രധാനമായും  അഞ്ച് മൽസ്യങ്ങളാണ് അറിയപ്പെടുന്നത് . രോഹു.ഒരുകിലോമുതൽ നാല് കിലോ വരെ ഭാരം ഉണ്ടാകും.

 കർഫു രണ്ട് കിലോഗ്രാം മുതൽ നാല് കിലോ വരെ ഭാരം ഉണ്ടാകും.

കട്ട്ല നാല് കിലോ മുതൽ പന്ത്രണ്ട് കിലോ വരെ ഭാരം ഉണ്ടാകും.

മ്രിഗൽ രണ്ട് മുതൽ നാല് കിലോ വരെയാണ്.ഭാരം

ഗ്രാസ്കാർപ്പ് രണ്ട് കിലോ മുതൽ അഞ്ച് കിലോ വരെ ഭാരം ഉണ്ടാകും.

നെല്ല് ഉൽപാദനത്തിലും, പച്ചക്കറികൾ,പയറുവർഗ്ഗങ്ങൾ എന്നിവ കൂടുതലായി ഉൽപാദനവും വിപണനവും  നടത്തുന്നു.

മ്യാൻമറിൽ ജൂൺ മുതൽ ജൂലൈ വരെയുള്ള മഴക്കാലത്താണ് മാമ്പഴക്കാലം വരുന്നത്.

 പ്രസിദ്ധമായ മ്യാൻമർ മാമ്പഴങ്ങൾ – മാ ചിത് സു, സെയിൻ ടാ ലോൺ, മ്യാ ക്യാവ്, യിൻ ക്വാൽ, ഷ്വേ ഹിന്ത. എന്നിവയാണ്.

ദീർഘവും സമ്പന്നവുമായ ഒരു സാംസ്കാരിക ജീവിതം മ്യാൻമറിന്റെ  ചരിത്രത്തിലൂടെ കടന്നുപോകുന്നു, ബുദ്ധ വാസ്തുവിദ്യ ഈ രാജ്യത്തിന്റെ സർഗ്ഗാത്മകതയുടെ ഏറ്റവും മിന്നുന്ന ഉദാഹരണമാണ്. കരകൗശല പാരമ്പര്യത്തിന്റെ ഭാഗമായി ഇപ്പോഴും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതും കൈകൊണ്ട് നിർമ്മിച്ചതുമായ മനോഹരമായ സ്വർണ്ണ, വെള്ളി ആഭരണങ്ങൾ , മനോഹരമായ  ബൗളുകൾ, കപ്പുകൾ എന്നിവയിൽ  കൂടുതൽ  സാംസ്കാരിക പ്രകടനങ്ങൾ കാണാം.   വിനോദസഞ്ചാരികൾക്കുള്ള ഒരു പുതിയ ലക്ഷ്യസ്ഥാനമായി മ്യാൻമർ മാറുമെന്നതിൽ സംശയമില്ല.

മ്യാൻമറിന് കലകളുടെയും കരകൗശലങ്ങളുടെയും നീണ്ടതും വളരെ വ്യക്തമായി നിർവചിക്കപ്പെട്ടതുമായ പാരമ്പര്യമുണ്ട് , പല പരമ്പരാഗത സാങ്കേതിക വിദ്യകളും ഇന്നും ഉപയോഗത്തിലുണ്ട്.  പ്രാദേശിക കരകൗശല തൊഴിലാളികൾ പൂർണ്ണമായും കൈകൊണ്ട് അവിശ്വസനീയമായ സൃഷ്ടികൾ സൃഷ്ടിക്കുന്നു – 

 പരമ്പരാഗതമായി, മ്യാൻമറിന്റെ കലകളും കരകൗശലങ്ങളും വളരെ വിലപ്പെട്ടതാണ്. അതിനെ പാൻ സെ മിയോ എന്ന് വിളിക്കപ്പെടുന്നു,  മരം, ആനക്കൊമ്പ്, അസ്ഥി, ഷെൽ എന്നിവയിലുള്ള ശിൽപം;  ക്ഷേത്രങ്ങളിൽ കാണുന്ന

 കൊത്തുപണികളും മികച്ച ഉദാഹരണമാണ്.

മ്യാൻമറിലെ പുരാതന ക്ഷേത്രങ്ങൾ, മത്സ്യം പിടിക്കുന്ന രീതി, പ്രക്യതി രമണീയമായ സ്ഥലങ്ങൾ, തുടങ്ങിയവ മുഴുസമയവും പ്രദർശിപ്പിക്കുന്നു.കല്ലിൽ നിർമ്മിച്ച ആഭരണങ്ങൾ, മ്യാൻമർ മുഖ്യമന്ത്രി ഉപയോഗിക്കുന്ന പ്രത്യേക തരം തൊപ്പി, കൈകൊണ്ട് നിർമ്മിച്ച കുടകൾ,കൊട്ട്,വട്ടി, സ്ത്രീകൾ ഉപയോഗിക്കുന്ന ബാഗ്, തുണിയിൽ നിർമ്മിച്ച സഞ്ചി തുടങ്ങിയ പ്രദർശനത്തിൻ്റ മാറ്റ് കൂട്ടുന്നു.

മ്യാൻമറിൽ ഉപയോഗിക്കുന്ന പ്രത്യേക തരം സംഗീത ഉപകരണമായ ഹാർപ്പ്,സൈലോഫോൺ,എന്നിവ സന്ദർശകർക്ക് പ്രത്യേക ആനന്ദം 

   2024 മാർച്ച് 28 വരെ 179 ദിവസം നീണ്ടുനിൽക്കുന്ന ഹോർട്ടികൾച്ചറൽ എക്‌സ്‌പോയിൽ ദേശീയ ദിനാഘോഷങ്ങൾ, സാംസ്‌കാരിക പ്രകടനങ്ങൾ, തീം സംബന്ധിയായ മീറ്റിംഗുകൾ എന്നിവയുൾപ്പെടെ നിരവധി പരിപാടികൾ അതിന്റെ കാലയളവിലുടനീളം നടക്കും.

 സമ്പദ്‌വ്യവസ്ഥ, സുസ്  മുമ്പത്തെ ഹോർട്ടികൾച്ചറൽ എക്‌സ്‌പോ 2022-ൽ നെതർലാൻഡിലെ അൽമേറിൽ “വളരുന്ന ഹരിത നഗരങ്ങൾ” എന്ന പ്രമേയത്തിലാണ് നടന്നത് .

 അടുത്ത ഹോർട്ടികൾച്ചറൽ എക്‌സ്‌പോ 2027-ൽ ജപ്പാനിലെ യോകോഹാമയിൽ “സന്തോഷത്തിനായുള്ള ഭാവിയുടെ ദൃശ്യങ്ങൾ” എന്ന വിഷയത്തിൽ നടക്കും.

എക്സ്പോ സന്ദർശിക്കാനും ആസ്വദിക്കാനും എളുപ്പ മാർഗ്ഗം മെറ്റ്റോ റയിൽ ഗതാഗതമാണ്. കോർണീഷ് സ്റ്റേഷനിൽ നിന്നും എക്സിറ്റ് മൂന്നിലൂടെ ഇറങ്ങിയാൽ ഇന്റർ നാഷനൽ പവലിയനുകളിൽ പ്രവേശിക്കാം.

അൽബിദ മെറ്റ്റോയിൽ നിന്നും കൾച്ചറൽ സോണിലേക്കും, ഫാമിലി സോണിലേക്കും പ്രവേശിക്കാം.